Home News Local പോരുവഴിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കറിൽ ജല വിതരണം ആരംഭിച്ചു

പോരുവഴിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കറിൽ ജല വിതരണം ആരംഭിച്ചു

Advertisement

ശാസ്താംകോട്ട:പോരുവഴി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ള വിതരണം ആരംഭിച്ചു.വേനൽ മഴ ലഭിക്കാത്തതും രൂക്ഷമായ വരൾച്ചയും നേരിട്ടതിനാൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള വിതരണം ആരംഭിച്ചത്.

ചാങ്ങയിൽക്കാവ് ഒമ്പതാം വാർഡിലെ ഏഴാംമൈൽ നിന്നും വിതരണം ആരംഭിച്ചു.5,6,7,8,11 വാർഡുകളിൽ വിതരണം നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനു ഐ.നായർ ഉദ്ഘാടനം നിർവ്വഹിച്ചു.വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ എല്ലാം വാർഡുകളിലും കുടിവെള്ളം വിതരണം നടത്തുമെന്നു പ്രസിഡന്റ്‌ പറഞ്ഞു.

Advertisement