29.5 C
Kollam
Monday 7th September, 2026 | 06:56:15 PM
Home News Local ഡിബി കോളജിൽ ഭാരത് എൻവയോൺമെന്റ് വീക്ക് പരിപാടി തുടങ്ങി

ഡിബി കോളജിൽ ഭാരത് എൻവയോൺമെന്റ് വീക്ക് പരിപാടി തുടങ്ങി

ശാസ്താംകോട്ട . കെ എസ് എം ഡിബി കോളജിൽ ഭാരത് എൻവയോൺമെന്റ് വീക്ക് പരിപാടി തുടങ്ങി
ഭാരത് എൻവയോൺമെന്റ് വീക്കിന്റെ ഭാഗമായി ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, ബോട്ടണി വകുപ്പ് എന്നിവ റിസർച്ച് ഹൈറ്റ്സ്, EPTRI എന്നിവയുമായി ചേർന്ന് വെറ്റ്‌ലാൻഡ് ജൈവ വൈവിധ്യ സംരക്ഷണവും സ്ഥിരതയാർന്ന വികസനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച പ്രത്യേക  പരിപാടി പ്രിൻസിപ്പൽ പ്രൊഫസർ ഡോ. കെ. എസ്. അനിൽ കുമാർ  ഉദ്ഘാടനം ചെയ്തു.ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ  സമൂഹപങ്കാളിത്ത പരിപാടിയും സംഘടിപ്പിച്ചു.


കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം പ്രൊഫസറായ ഡോ. ഇ. ഷാജി വെറ്റ്‌ലാൻഡുകളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ശാസ്താംകോട്ട തടാകത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിലെ പങ്ക് പ്രത്യേകമായി അദ്ദേഹം വിശദീകരിച്ചു. ഭൂമിത്രസേന ക്ലബ് കോർഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ വിദ്യാർത്ഥികളെ “വെറ്റ്‌ലാൻഡ് വാരിയേഴ്സ്” ആയി പ്രവർത്തിക്കുന്നത് വിശദീകരിച്ചു


തുടർന്ന് ബയോഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്ററായ ധന്യ എസ്.ആർ. നന്ദിപ്രസംഗം നടത്തി. വിദ്യാർത്ഥികൾ സുസ്ഥിരത പ്രതിജ്ഞ എടുത്തു, പ്രകൃതി സംരക്ഷണം, മാലിന്യ കുറവ്, സിംഗിൾ-യൂസ് പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പിന്തുടരാൻ പ്രതിജ്ഞാബദ്ധരായി.
ബയോഡൈവേഴ്സിറ്റി ക്ലബ്ബിലെ വിദ്യാർത്ഥികൾ  ധന്യ എസ്.ആറിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യവും അന്യാക്രമണ (invasive) സ്പീഷീസുകളും സംബന്ധിച്ച പഠനങ്ങൾ നടത്തി. ശാസ്താംകോട്ട പഞ്ചായത്ത് അംഗമായ  ദിലീപ് കുമാർ പരിസ്ഥിതിയിലുണ്ടാകുന്ന ഭീഷണികളും തടാക സംരക്ഷണത്തിനാവശ്യമായ നടപടികളും വിശദീകരിച്ചു.

കൂടാതെ,
പ്രായോഗിക പഠനത്തിന്റെ ഭാഗമായി ഭൂമിത്രസേന ക്ലബ്ബിലെ വിദ്യാർത്ഥികൾ  ലക്ഷ്മി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ശാശ്താംകോട്ട തടാകത്തിൽ ഫീൽഡ് അധിഷ്ഠിത സമൂഹപങ്കാളിത്ത പരിപാടിയിൽ പങ്കെടുത്തു. വിവിധ ഭാഗങ്ങളിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിക്കുകയും ഭൗതിക-രാസ ഘടകങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. മൈക്രോബയോളജിക്കൽ പഠനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾ പ്രദേശവാസികളുമായി ഇടപഴകി വെറ്റ്‌ലാൻഡ് സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചു.