ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രിയില്‍ പരിസ്ഥിതി ദിനാചരണം

ശാസ്താംകോട്ട.യുണൈറ്റഡ് സോക്കർ റീക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രിയിൽ നടന്ന പരിപാടി മുൻ പഞ്ചായത്ത് അംഗം ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് പുനർ ഉപയോഗം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, പ്ലാസ്റ്റിക്കിന് ബദലായി പുതിയ മാർഗങ്ങൾ സ്വീകരിക്കുക എന്നീ കാര്യങ്ങൾ മാവിൻ തൈ വെച്ചതിനുശേഷം ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് Dr. ഷഹന മുഖ്യപ്രഭാഷണം നടത്തി. RMO Dr. അനൂപ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു അബ്ദുൽ സമദ്, Dr. ജയദേവൻ, Dr. രാകേഷ്, , അബ്ദുൽ റഷീദ്, ബാബുജൻ , സുരേഷ് കുമാർ, നിസാം തുടങ്ങിയവർചടങ്ങിൽ സംസാരിച്ചു

Advertisement