പരിസ്ഥിതി ദിനാഘോഷം

Advertisement

അടൂർ . ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ്ങ് ഇമ്പയർഡിലെ നേച്ചർ , ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു . പ്രിൻസിപ്പൽ പ്രൊഫ : അനൂ മാത്യൂസ് ,കോളേജ് ബർസാർ റവ :ഷിബു , വി.എൽ , നേച്ചർ ക്ലബ് കോർഡിനേറ്റർ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അഞ്ചു ജോസഫ് , സ്നേഹ ഷാൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സമാഹരിച്ച വൃക്ഷ തൈകൾ നേച്ചർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കോളേജ് പരിസരത്ത് നട്ടുപിടിപ്പിക്കുകയും ഒരു നല്ല നാളെക്കായി പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്‌ സൃഷ്ടിക്കുമെന്നും ദൃഢപ്രതിഞ്ഞ എടുക്കുകയും ചെയ്തു.

Advertisement