ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പരിസ്ഥിതി ദിനാചരണം നടത്തി

ശാസ്താംകോട്ട. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ( ജെ സി ഐ ) ശാസ്താംകോട്ടയും മാരുതി കാർ ഡീലറായ പോപ്പുലർ മാരുതിയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. പ്രസിഡന്റ് അഡ്വ. ദീപാ അശോകന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട തടാക തീരത്തു നടന്ന ചടങ്ങ് , ശാസ്താംകോട്ട സി.ഐ. ശ്രീ. അനൂപ് സാർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പരിസ്ഥിതി-ജീവകാരുണ്യ പ്രവർത്തകൻ ശാസ്താംകോട്ട ദിലീപ് കുമാറിനെ ആദരിച്ചു. പോപ്പുലർ മാരുതി സെയിൽസ് മാനേജർ ശ്രീ.രാജേഷ് കണ്ണങ്കര ചടങ്ങിന് ആശംസ അർപ്പിച്ചു. എന്നോടൊപ്പം മറ്റു ജെ സി ഐ ഭാരവാഹികളായ ദീപൻ ഹരിദാസ്, ബിന്ദു രാജേഷ്, ഐശ്വര്യ, ശ്രീജിത്ത് പോപ്പുലർ മാരുതി സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

Advertisement