കരുതലും കൈത്താങ്ങും’: 3316 പരാതികളില്‍ നടപടി പൂര്‍ത്തിയായി

കൊല്ലം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാലിന്റെയും ജെ ചിഞ്ചുറാണിയുടെയും നേതൃത്വത്തില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 3316 പരാതികള്‍. ഓണ്‍ലൈനായി 3413 പരാതികളാണ് ലഭിച്ചത്. 1939 പരാതികളില്‍ അനുകൂല തീരുമാനം കൈകൊണ്ടു. അദാലത്ത് ദിവസങ്ങളില്‍ 1644 പുതിയ പരാതികള്‍ ലഭിച്ചു.

കൊല്ലം താലൂക്കിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്- 1176. കരുനാഗപ്പള്ളി- 626, പത്തനാപുരം- 274, കുന്നത്തൂര്‍ 336, പുനലൂര്‍- 309, കൊട്ടാരക്കര- 692 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ ലഭിച്ച പരാതികള്‍.

നടപടികള്‍ പൂര്‍ത്തിയാക്കിയവ: കൊല്ലം- 1136, കരുനാഗപ്പള്ളി- 612, പത്തനാപുരം- 268, കുന്നത്തൂര്‍ 321, പുനലൂര്‍- 302, കൊട്ടാരക്കര- 677. അനുകൂല തീരുമാനമെടുത്തവ: കൊല്ലം- 544, കരുനാഗപ്പള്ളി- 346, പത്തനാപുരം- 181, കുന്നത്തൂര്‍ 195, പുനലൂര്‍- 194, കൊട്ടാരക്കര- 479.

Advertisement