കാൽനടയാത്രക്കാരൻ സ്വകാര്യബസ് ഇടിച്ചു മരിച്ചു

ചാത്തന്നൂർ. കാൽനടയാത്രക്കാരൻ സ്വകാര്യബസ് ഇടിച്ചു മരിച്ചു.ചിറക്കര ഇടവട്ടം നല്ലാണിയിൽ വീട്ടിൽ

മണികണ്ഠൻപിള്ളയുടെ മകൻ സജിൻ. എം (33)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ പാരിപ്പള്ളി -പരവൂർ റോഡിൽ മീനബലം ക്ഷേത്രത്തിന് സമീപം വച്ചാണ് അപകടം ഉണ്ടായത്.

മീനമ്പലത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്ന എം. സജിൻ ചായകടയിൽ നിന്നും 

ചായ കുടിച്ചതിന് ശേഷം റോഡിലേക്ക് ഇറങ്ങവേ പാരിപ്പള്ളി ഭാഗത്ത് നിന്നും വന്ന പ്രൈവറ്റ് ബസ് ഇടിയ്ക്കുകയായിരുന്നു നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.അമ്മ: ശ്രീദേവിഅമ്മ

സഹോദരൻ ലിജിൻ. എം.

Advertisement