ഭർത്താവിനൊടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ സ്വകാര്യ ബസ്സിടിച്ച് മരിച്ചു

കൊട്ടിയം. ഭർത്താവിനൊടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിന് നിസ്സാര പരിക്കേറ്റു. കൊറ്റങ്കര ദിവ്യാ ഭവനിൽ മോഹനൻ പിള്ളയുടെ ഭാര്യ ഗീതാകുമാരി (58) ആണ് മരിച്ചത്.മോഹനൻ പിളളയ്ക്ക് നിസാര പരിക്കേറ്റു.കൊല്ലം-കണ്ണനല്ലൂർ റോഡിൽതിങ്കളാഴ്ച ഉച്ചയോടെ ഡീസൻ്റു മുക്കിനും പുന്തല ത്താഴയ്ക്കും ഇടയിലായിരുന്നു അപകടം. ഡീസൻ്റു മുക്കിൽ നിന്നും അയത്തിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ പിന്നാലെ വന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

മക്കൾ: ദിവ്യ. ദീപു.മരുമക്കൾ: സുനിൽ കുമാർ, ഡോ. അഖില

Advertisement