ഗാനമേളയില്‍ അലമ്പ്, അക്രമം പ്രതി പിടിയില്‍

ചാത്തന്നൂര്‍. ഉത്സവഗാനമേള സ്റ്റേജിൽ കയറി ബഹളം, ചോദ്യം ചെയ്ത വോളണ്ടിയറെ ക്രൂരമായി മർദ്ദിച്ചു കൈയ് അടിച്ചു ഒടിച്ചു, കേസിൽ ഒരാളെ ചാത്തന്നൂർ പോലീസ് പിടികൂടി…

ആദിച്ചനല്ലൂർ പ്ലാക്കാട് രാജേഷ് ഭവനിൽ അരൂൺ(26) ആണ് . ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്‌…. കേസിന് ആസ്പദമായ സംഭവം പോലീസ് ‘ പറയുന്നത് ഇങ്ങനെ 12/03/23-ൽ ഇത്തിക്കര മാടൻ നടയിൽ രാത്രി 10 മണിക്ക് നടന്ന ഗാനമേളയിൽ സ്റ്റേജിൽ കയറി ഡാൻസ് കളിച്ചവരെ തടയാൻ ശ്രമിച്ച ക്ഷേത്ര വോളേണ്ടിയർ റെൻസിനെ സംഘം ചേർന്ന് ആക്രമിച്ചു. കൈ അടിച്ചു ഒടിച്ചു. തലയ്ക്കും ഗുരുതര പരമായി പരിക്കേൽപ്പിച്ചു സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഇന്നലെ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയ പ്രധാന പ്രതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച തിനെ തുടർന്ന് ചാത്തന്നൂർ SHO V ശിവകുമാറിന്റെ നിർദ്ദേശനുസരണം SI മാരായ ആശ. വി . രേഖ, ബിജു, SCPO മാരായ ദിനോഷ്, കണ്ണൻ, അനിൽ കുമാർ, പ്രശാന്ത്, HG. സോമൻ പിള്ള എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു…

Advertisement