ആനയിടഞ്ഞ് പാപ്പാനെ കൊമ്പിനടിച്ചുവീഴ്ത്തി

തൃശൂർ. കേച്ചേരിയിൽ ഉൽസവ എഴുന്നെള്ളിപ്പിനിടെയാണ് ആനയിടഞ്ഞ് പരിഭ്രാന്തി പരന്നത്. അക്രമത്തില്‍ പാപ്പാന് പരിക്കേറ്റു. പാപ്പാൻ കല്ലൂർ സ്വദേശി വേരിയത്ത് വീട്ടിൽ ദിനേഷ്കുമാർ മകൻ ദിലീപിന് (30) ആണ് പരിക്കേറ്റത്. ഉച്ചയോടെയാണ് സംഭവം. പാറണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. പറപ്പൂക്കാവ് പൂരത്തിനെത്തിച്ചതായിരുന്നു ആനയെ. പാറന്നൂർ കാർത്യായനി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നെള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. തുമ്പിക്കൈ കൊണ്ട് തട്ടി കൊമ്പ് കൊണ്ടുള്ള അടിയേറ്റാണ് പാപ്പാന് പരിക്ക്. ദിലീപിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അര മണിക്കൂറിനുള്ളിൽ മറ്റ് പാപ്പാൻമാർ ചേർന്ന് ആനയെ തളച്ചു.

Advertisement