വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം

സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. അതിരപ്പള്ളി വാച്ചുമരം ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സ(62)യാണ് മരിച്ചത്. അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറ പോകുന്ന വഴി പെരിങ്ങല്‍ക്കുത്തിനടുത്ത് വാച്ചുമരം കോളനിയിലാണ് സംഭവം. കാടിനകത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പേകുമ്പോഴാണ് വത്സയെ ആന ആക്രമിച്ചത്. ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചു വീണ വത്സയെ കാട്ടാന ചവിട്ടുകയായിരുന്നു. ഇന്നലെ കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചതിന് പിന്നാലെയാണ് അടുത്ത മരണവും.

Advertisement