ആനകളേക്കാള്‍ ചട്ടം പഠിക്കാത്ത പാപ്പാന്മാര്‍, കാശുമാത്രം നോക്കുന്ന കാരാറുകാര്‍, നാട്ടാന ഭീഷണിയും ചെറുതല്ല

പാലക്കാട് . ആന ഇറങ്ങിയോടിയ സംഭവം,ആനക്ക് ചങ്ങല ഘടിപ്പിക്കാത്തത് വിനയായി. വനംവകുപ്പ് അന്വേഷണം തുടങ്ങി. കണ്ണാടിയില്‍ ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടിയ സംഭവത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. അക്കരമേല്‍ ശേഖരന്‍ എന്നയാനയാണ് മേഖലയില്‍ ഭീതിവിതച്ചത്‌. 25ഓളം വീടുകള്‍ക്ക് നാശനഷ്ടം,ഒരു പശു ചത്തു,നാല് പശുക്കള്‍ക്ക് പരിക്ക്.രണ്ട് ഓട്ടോറിക്ഷകളും ഒരു സ്‌കൂട്ടറും തകര്‍ത്തു.

ലോറിയില്‍ ആനക്ക് ചങ്ങല ഘടിപ്പിക്കാത്തതിനാലാണ് പ്രശ്നമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലോറിയില്‍ ആനകളെ കൊണ്ടുപോകുമ്പോള്‍ സമയക്രമം അടക്കം പല നിബന്ധനകളും പാലിക്കുന്നില്ലെന്ന് ആനപ്രേമികള്‍ പറയുന്നു. ആനയുടെ കൊമ്പ് എതിരേവന്ന വാഹനത്തില്‍ തട്ടി ഒടിഞ്ഞ ദാരുണ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ആനയുടെ യഥാര്‍ത്ഥ ഉടമകളുടെ ചുമതലയിലല്ല യാത്രയും എഴുന്നള്ളിപ്പും എന്നതും പ്രശ്നമാണ്. ആനക്കരാറുകരുടെ ലാഭമെടുപ്പും ആനയ്ക്ക് പീഡനമാണ്. ആനകളേക്കാള്‍ ചട്ടം പഠിക്കാത്ത പാപ്പാന്മാരാണ് ഒപ്പമുണ്ടാകാറുള്ളതെന്നതിനാല്‍ ആതരത്തിലും ബുദ്ധിമുട്ട് ആനയ്ക്കും നാട്ടുകാര്‍ക്കുമാണ്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

Advertisement