സ്വതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

സവര്‍ക്കറുടെ ജീവിതം പ്രമേയമാക്കി എത്തുന്ന ചിത്രം സ്വതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ രണ്‍ദീപ് ഹൂഡയാണ് സവര്‍ക്കറായി സ്‌ക്രീനില്‍ എത്തുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
സവര്‍ക്കറാവാന്‍ താരം 18 കിലോയോളം ഭാരം കുറച്ചു. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഹിന്ദി, മറാത്തി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Advertisement