മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം

അതിരപ്പള്ളി. മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം, കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു.പരിക്കേറ്റത് അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാന്.മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്

കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുന്നു. വനത്തിനുള്ളിൽ നിന്ന് തമ്പാനുമായി ചാലക്കുടിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു

Advertisement