യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി

ശാസ്താംകോട്ട:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം നൽകാതെ അധികാര വികേന്ദ്രികരണം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി.മൈനാഗപ്പളളി ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉത്ഘാടനം ചെയ്തു.ആർ.സജിമോൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി,മൈമൂന നജീം,ഷാജി ചിറക്കു മേൽ,വിദ്യാരംഭം ജയകുമാർ,ലാലി ബാബു,മനാഫ് മൈനാഗപ്പള്ളി,അജി ശ്രീകുട്ടൻ,ഉഷാകുമാരി,ഷിജിന
ഷഹുബാനത്ത്,രാധിക ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.കുന്നത്തൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന സമരം മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉത്ഘാടനം ചെയ്തു.

അഡ്വ.കണ്ണൻ.എം.നായർ അധ്യക്ഷത വഹിച്ചു.റ്റി.എ സുരേഷ് കുമാർ,കാരയ്ക്കാട്ട് അനിൽ,കുന്നത്തൂർ ഗോവിന്ദപിള്ള,റെജി കുര്യൻ,ഷീജാ രാധാകൃഷ്ണൻ,രാജൻ നാട്ടിശേരി,റ്റിപിൻ തമ്പി എന്നിവർ പ്രസംഗിച്ചു.ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ യുഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.തുണ്ടിൽ നിസാർ സമരം ഉദ്ഘാടനം ചെയ്തു.പാർലമെന്ററി പാർട്ടി ലീഡർ ബിജുരാജൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ സജികുമാർ,ഷീജ,എൻ.ഉണ്ണി,മായ വേണുഗോപാൽ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ്,എസ്.സുഭാഷ്,
എ.മുഹമ്മദ് കുഞ്ഞ്,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഗിരീഷ്, എം.വിജയരാഘവൻ പങ്കെടുത്തു.

Advertisement