ദേവസ്വം ബോർഡ് കോളേജിൽ “സുസ്ഥിരമായ ആർത്തവം സ്ത്രീകൾക്ക്”എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ ശില്പശാല നടത്തി

ശാസ്താംകോട്ട : കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിൽ “സുസ്ഥിരമായ ആർത്തവം സ്ത്രീകൾക്ക്”എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ ശില്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ  കെ. സി. പ്രകാശ് അധ്യക്ഷത വഹിച്ചു.  നീതി ആയോഗിന്റെ മികച്ച വുമൺ എന്റർപ്രൈനർ അവാർഡിന് അർഹയായ ‘ഇന്ത്യയുടെ പാഡ് വുമൺ’ എന്നറിയപ്പെടുന്ന ഡോക്ടർ അഞ്ചു ബിഷ്റ്റ് ശിൽപ്പശാല ഉൽഘാടനം ചെയ്തു .

 ബോട്ടണി വിഭാഗം മേധാവി ഗീതാ കൃഷ്ണൻ നായർ, ഭൂമിത്രസേന അംഗങ്ങളായ ഡോ: ശ്രീകല, ഡോ: പ്രീത ഡോ:മായ, കോളേജിലെ വിമൻസ് ഹോസ്റ്റലിലെ ഡെപ്യൂട്ടി വാർഡനായ മിസ് രശ്മി ദേവി തുടങ്ങിയവർ സംസാരിച്ചു.

         ഭൂമിത്രസേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും സംയുക്തമായി നടത്തിയ ഇൻ്റർ കോളേജ് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ വിജയികൾക്ക് പുരസ്കാരവും  തുടർന്ന് നടന്ന ചടങ്ങിൽ  നൽകി.

ഗുരുവായൂർശ്രീ കൃഷ്ണ കോളജ്   ബോട്ടണി വിദ്യാർഥിനി അലീനക്കാണ് പുരസ്കാരം ലഭിച്ചത്.

Advertisement