കുലശേഖരപുരം ഹെൽത്ത്‌ സെന്ററിന്റെ വിവാദ സബ് സെൻറർ കെട്ടിടം രണ്ടുമാസത്തിനകം തുറക്കാന്‍ കോടതി ഉത്തരവ്

കരുനാഗപ്പള്ളി. കുലശേഖരപുരം ഹെൽത്ത്‌ സെന്ററിന്റെ സബ് സെൻറർ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ഹൈക്കോടതി ഉത്തരവ്.   കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വാർഡ് 8 ൽ 2018  എം. പി.  കെ. സി. വേണുഗോപാലിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചതാണ് സബ് സെന്‍റര്‍

ഒരു സബ് സെന്റർ ആവശ്യത്തിലേക്ക് ഉള്ള കെട്ടിടം പണി പൂർത്തീകരിച്ചു വർഷങ്ങൾ കഴിഞ്ഞിഞിട്ടും  പ്രവർത്തനം തുടങ്ങിങിയിട്ടില്ല. 

കേരളപൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ  കേരള ഹൈകോടതിയിൽ നല്‍കിയ പൊതു താല്പര്യഹർജിയിലാണ് ഉത്തരവ്.

ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ബഹു. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ സബ് സെന്ററിന് വേണ്ടി പണികഴിപ്പിച്ച കെട്ടിടം മൂന്നു മാസത്തിനകം തുറന്നു പ്രവർത്തനം  തുടങ്ങണമെന്ന് ഉത്തരവ് ആയിരുന്നു.

എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രാബല്യത്തിൽ വരുത്തുകയോ നടപ്പിലാക്കുകയോ ചെയ്യാത്തതിനെ തുടർന്ന് കോടതിയലഷ്യ ഹർജി നൽകുകിയതോടെ 16-2-2023 ൽ സബ് സെന്റർ  രണ്ടു മാസത്തിനകം തുറക്കാൻ  ചീഫ് സെക്രട്ടറിക്ക്‌ അന്തിമഉത്തരവ് നൽകി ഹർജി തീർപാക്കുകയായിരുന്നു. 

Advertisement