മനക്കരയില്‍ കനാല്‍ കവിഞ്ഞൊഴുകി, വീടുകള്‍ ഭീഷണിയില്‍, റോഡും തകരുന്നു

Advertisement

ശാസ്താംകോട്ട. അശാസ്ത്രീയമായ കനാല്‍ തുറക്കല്‍ ജലം കനാല്‍ കവിഞ്ഞൊഴുകി വീടുകള്‍ ഭീഷണിയില്‍. മനക്കര പെട്രോള്‍ പമ്പിനടുത്ത് സൈഫണ്‍ വരുന്ന ഭാഗത്താണ് കനാല്‍ അടഞ്ഞ് ഇന്നലെ രാത്രി മുതല്‍ ജലം കവിഞ്ഞൊഴുകുന്നത്.

വീട്ടുപുരയിടങ്ങളിലൂടെ ശാസ്താംകോട്ട-അടൂര്‍ പ്രധാനപാത കടന്ന് ജലം വയലിലേക്ക് ഒഴുകിക്കൊണ്ടിരിക്കയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൃത്യമായി കനാല്‍ ശുചീകരണം നടത്തിയശേഷമാണ് ജലം തുറന്നു വിടുന്നത്. തൊഴിലുറപ്പു തൊഴിലാളികളെയാണ് ഈ ജോലി ഏല്‍പ്പിച്ചുവന്നത്. കനാല്‍ കാടുവെട്ടി മണ്ണ് കോരി വൃത്തിയാക്കിയാണ് ജലമൊഴുക്കി വന്നിരുന്നത്. അതിനാല്‍തന്നെ ജലമൊഴുക്ക് സുഗമമായിരുന്നു.

എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഈ പദ്ധതിയില്‍ നിന്നു മാറ്റിയാണ് അധികാരികളുടെ പുതിയ പരിഷ്‌കാരം. കനാല്‍ ശുചീകരണം വീണ്ടും കരാറുകാരിലേക്കു പോയി. കരാറുകര്‍ ഇത് കൃത്യമായും കാര്യക്ഷമമായും നിര്‍വഹിക്കുന്നില്ല.അതിന്റെ ഉദാഹരണമാണ് മനക്കരയിലെ കനാല്‍ കവിഞ്ഞൊഴുകല്‍.
യഥാര്‍ഥത്തില്‍ കനാല്‍ തുറന്നുവിടേണ്ട സമയം അതിക്രമിച്ചതാണ്. പലയിടത്തും കൃഷി കരിഞ്ഞു നശിച്ചു. കിണറുകളിലെ ജലവും കനാല്‍ തുറക്കലിനെ ആശ്രയിച്ചാണിരിക്കുന്നത്.


തൊഴിലുറപ്പ്‌തൊഴിലാളികള്‍ സ്വകാര്യ പുരയിടങ്ങളിലെ ജോലികള്‍ എടുക്കുകയാണിപ്പോള്‍. തൊഴിലുറപ്പുകാരെ കൃത്യമായി ഏല്‍പ്പിക്കാമെന്ന് തെളിയിച്ച ഈ ജോലി തട്ടിഎടുത്തത് വലിയ ഗൂഡാലോചനയാണഎന്ന് ആക്ഷേപമുണ്ട്. വലിയ മേഖലയില്‍ കരാര്‍ എടുക്കുന്നവര്‍ പണം പിടുങ്ങുന്നതില്‍ നല്ലപങ്ക് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ലഭിക്കും എന്നാല്‍ തൊഴിലുറപ്പില്‍ആ സാധ്യതയില്ല ഇതാണ് ഈ പണി അട്ടിമറിക്കപ്പെടാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം.

Advertisement