കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

Advertisement

അഞ്ചല്‍. കിണറ്റില്‍ വീണ ആണ്‍മയിലിനെ വനപാലകരെത്തി രക്ഷപ്പെടുത്തി.അഞ്ചല്‍ വടമണ്‍ ശ്രീവേല്‍ ഭവനില്‍ ഓമനയുടെ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച ഉച്ചയോടെ ആണ്‍മയില്‍ അബദ്ധത്തില്‍ വീണുപോയത്.

വെള്ളത്തില്‍ വീണ് പറക്കാനാകാതെ ചിറകിട്ടടിച്ച മയിലിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ ഫോറസ്റ്റ് റേയിഞ്ച് ഓഫീസറുടെ നിര്‍ദേശപ്രകാരം റാപ്പിഡ് റസ്പോണ്‍സ് ടീമെത്തിയാണ് രക്ഷപ്പെടുത്തിയത്.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ 

ബിജു ,രാധാകൃഷ്ണ പിള്ള സഹായി ഹേമന്ദ് എന്നിവരടങ്ങുന്ന സംഘമാണ് മയിലിനെ രക്ഷപ്പെടുത്തിയത്.

ആണ്‍മയില്‍ പൂര്‍ണ ആരോഗ്യവാനാണന്നും പരിക്കുകളില്ലന്നും അതിനാല്‍ അതിന്റെ ആവാസ വ്യവസ്ഥയിലേയ്ക്ക് തന്നെ വിട്ടന്നും അഞ്ചല്‍ ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ സജു അറിയിച്ചു.

Advertisement