അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരം;യുവതിയക്ക് മംഗല്യഭാഗ്യം

അഞ്ചൽ:രുഗ്മിണീസ്വയംവരദിനത്തിൽ ഒരു നിർധന യുവതിക്ക് മംഗല്യഭാഗ്യമൊരുക്കി അഗസ്ത്യക്കോട് ശ്രീമഹാദേവ ക്ഷേത്രം ഭരണ സമിതി. അഗസ്ത്യക്കോട് സ്വദേശിനി സന്ധ്യയുടേയും കല്ലമ്പലം സ്വദേശി സജിത്തിന്റേയും വിവാഹമാണ് സപ്താഹ വേദിയിൽ നടത്തപ്പെട്ടത്.
.

മഹാശിവരാത്രിദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാസപ്താഹ ജ്ഞാനയജ്ഞത്തിൽ രുഗ്മി മിണി സ്വയംവരം പാരായണ ദിനത്തിലാണ് ഒരു നിർധനയുവതിയുടെ മംഗല്യം നടത്തപ്പെട്ടത്. വിവാഹത്തിനാവശ്യമായ മുഴുവൻ സ്വർണ്ണവും മറ്റ് ചിലവുകളും സദ്യയുൾപ്പടെ കോമളം മരുതിവിളവീട്ടിൽ മുരളീധരൻ പിള്ളയാണ് വഹിച്ചത്. ഒരു വിവാഹത്തിന്റെ എല്ലാവിധ പ്രൗഢിയോടും കൂടി വധൂവരൻമാരെ സ്വീകരിച്ച് ദേവിയും , ഹരിയേയും ഹരനേയും ഹരിഹരപുത്രനേയും വണങ്ങി സപ്താഹ വേദിയിയിൽ വച്ച് വധൂവരൻമാർ വരണമാല്യം ചാർത്തി വിവാഹിതരാകുകയായിരുന്നു. യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ വിവാഹ കർമ്മങ്ങൾക്ക് നേതൃത്വംവഹിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും നടന്നു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് നന്ദകുമാർ , സെക്രട്ടറി വിജയകുമാർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement