പിഎസ് ബാനർജിയുടെ സ്മരണാർത്ഥം അക്കാദമി ഒരുങ്ങുന്നു

പാട്ടും വരയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം പിടിച്ച പി.എസ്. ബാനർജിയുടെ സ്മരണാർത്ഥം
ശാസ്താംകോട്ട കേന്ദ്രമായി രൂപം കൊണ്ട അക്കാദമിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. പി.എസ്. ബാനർജി അക്കാദമി ഓഫ് ഫോക് ലോർ & ഫൈൻ ആർട്ട്സ് എന്നാണ് പഠന ഗവേഷണ കേന്ദ്രത്തിന്റെ പേര്. ഫോക് ലോർ, ഫൈൻ ആർട്സ് എന്നീ മേഖലകളിൽ ഗവേഷണം, പരിശീലനം, നിർമ്മാണം,വിതരണം തുടങ്ങിയവ ലക്ഷ്യം വെച്ചു കൊണ്ടാണ് അക്കാദമി ആരംഭിക്കുന്നത്.

പ്രസിഡന്റ് സഞ്ജയ് പണിക്കരുടെ അധ്യക്ഷതയിൽ ഭരണിക്കാവിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫിയാണ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചത്. മധുലാൽ ആണ് ലോഗോ രൂപകൽപന ചെയ്തത് അക്കാദമിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ട്രഷറർ ഗിരീഷ് ഗോപിനാഥ് വിശദീകരിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി കെ അനിൽകുമാർ ബാനർജിയുടെ പാട്ടും വരയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ശങ്കരൻകുട്ടി, സി.കെ.പ്രേംകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പാട്ടോളം എന്ന പേരിൽ ബാനർജി പാടിപ്പതിപ്പിച്ച നാടൻ പാട്ടുകളുടെ അവതരണവും നടന്നു.

Advertisement