പടപ്പക്കരയിൽ അടൂര്‍ അക്രമകേസ് പ്രതികളെ പിടിക്കാനെത്തിയ പൊലീസിനു നേരെ വടിവാളുവീശി ,പൊലീസ് വെടിവച്ചു

കുണ്ടറ. അടൂരിലെ റസ്റ്റ് ഹൗസില്‍ യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ച പ്രതികളെ പിടിക്കാനെത്തിയ പൊലീസിനു നേരെ വടിവാളുമായി പ്രതികളുടെ അക്രമം.  പൊലീസ് നാലു റൗണ്ട് വെടിയുതിർത്തു.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടക്കാന്‍ ശ്രമമാണ് നടന്നത്. രാത്രി ഒന്നിന് കൊച്ചി ഇൻഫോപാർക്ക് സിഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.

ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ അന്വേഷിച്ചാണ് പൊലീസ് എത്തിയത്. പടപ്പക്കര കരിക്കുഴിയിലെ ബന്ധുവീട്ടിൽ ആന്റണിദാസ് ഒളിവിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്തെത്തിയപ്പോഴായിരുന്നു വടിവാൾ വീശി പ്രതികൾ പൊലീസിനെ ആക്രമിച്ചത്. ആന്‍റണിദാസും,ലിയോ പ്ലാസിഡും ആണ് രക്ഷപ്പെട്ടത്. അടൂരിലെ റസ്റ്റ് ഹൗസില്‍ ആളെ എത്തിച്ച് മര്‍ദ്ദിച്ച കേസില്‍ പ്രതികളാണ് ഇവര്‍. ഒളിവിലുള്ള ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും  ആർക്കും പരുക്കില്ലെന്നും പൊലീസ് അറിയിച്ചു.

Advertisement