വിശുദ്ധന്‍റെ കബറിലേക്ക് ആയിരങ്ങള്‍,മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയുടെ ഓര്‍മ്മപ്പെരുനാള്‍ ആചരിച്ചു

ശാസ്താംകോട്ട . ശുദ്ധ ജല തടാകത്തിന്‍റെ കിഴക്കന്‍ തീരത്ത് അതിലും നിര്‍മ്മലനായിരുന്ന വിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയുടെ കബറിടം പ്രാര്‍ത്ഥനകളാല്‍ പൂത്തലഞ്ഞു. നാടിന്‍റെ നാനാഭാത്തുനിന്നും നിറകണ്ണുകളോടെ അഞ്ജലീബന്ധരായെത്തുന്ന ആയിരങ്ങള്‍ പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു സായൂജ്യം നേടി.

കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയ്ക്കും വിവിധ ദേവാലയങ്ങളിൽ നിന്ന് വന്ന പദയാത്രയ്ക്കും ഇന്നലെ സ്വീകരണം നൽകി. ആയിരക്കണക്കിന് വിശ്വാസികൾ ഈപ്പൻകുന്നിലുള്ള പരിശുദ്ധന്റെ കബറിടത്തിൽ എത്തി. ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണവും നടന്നു.

ഇന്ന് രാവിലെ 8നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന
കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടന്നു, തുടർന്നു ശ്ലൈഹീക വാഴ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവയോടെ പെരുന്നാൾ സമാപിക്കും.

Advertisement