മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി

Advertisement

കൊല്ലം. ആയൂരിൽ മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി.കേസിലെ പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്.
കേസിൽ 4 പേർക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് കൊല്ലം ആയൂരിൽ ട്യൂഷൻ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോയ മകളെ മദ്യപ സംഘം അസഭ്യം പറഞ്ഞത്. പിതാവ് അജയകുമാർ മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തോടെ നാലുപേരടങ്ങുന്ന മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് കുടുംബത്തിൻ്റെ പരാതി.

തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനംനൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം.കുടുംബാംഗങ്ങളുടെ മൊഴിയുടെ 4 പേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്.മറ്റ് 3 പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here