ജനവാസ മേഖലയിൽ മാനിനെ പുലി കൊന്ന നിലയിൽ

Advertisement

തൃശൂർ. പാലപ്പിള്ളിയിൽ പുലിയിറങ്ങിയെന്ന് സംശയം. ജനവാസ മേഖലയിൽ മാനിനെ പുലി കൊന്ന നിലയിൽ കണ്ടെത്തി. ഒണലപ്പറമ്പ് ഹാരിസൺ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിൻ്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തി. ആനശല്യത്തിന് പുറമെ മേഖലയിലെ പുലി സാന്നിധ്യവും ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്

Advertisement