ആനയടി പഴയിടം നരസിംഹസ്വാമിക്ഷേത്രത്തില്‍ ഉല്‍സവബലി ഇന്ന്

ശൂരനാട് വടക്ക്.ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 11ന് ഉത്സവബ ലി, 1ന് ഉത്സവബലി സദ്യ, 5നും 5.30നും തിരുവാതിര, 7ന് എതിരേല്‍പ് എട്ടിന് കഥകളി ഉത്തരാ സ്വയംവരം, 20ന് രാവിലെ ഒന്‍പതിന് തിരുവാതിര,പത്തിന് നൂറുംപാലും, മൂന്നിന് വാഹന ഘോഷയാത്ര, അഞ്ചരക്ക് തിരുവാതിര, 8ന് ഗാനമേള. 21ന് രാവിലെ 8.30ന് നേർച്ച ആന എഴുന്നള്ളത്ത്, 11.30ന് ആനയൂട്ട്, രാത്രി 11ന് പള്ളിവേട്ട.

22ന് വൈകിട്ട് 3ന് ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച ഉത്സവവും . നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റും

ക്ഷേത്രത്തില്‍ ഇന്നലെ രാത്രി നടന്ന തിരുവാതിര

5ന് എഴുപതിൽ പരം ഗജവീ രന്മാർ അണിനിരക്കുന്ന ഗജമേള, 5.30ന് കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം.

7.30ന് കൊടിയിറക്ക്. 7.45ന് ആറാട്ട് എഴുന്നള്ളത്ത്, 8ന് നാഗസ്വരക്കച്ചേരി, 9.45ന് ആറാട്ട് വരവ്. തുടർന്നു സേവ, 10ന് ഗുരുവായൂർ ജയപ്രകാശ് നയിക്കുന്ന പഞ്ചാരിമേളം, 1ന് സ്റ്റേജ് സിനിമ എന്നിവ നടക്കും.

ഗോപുര നടയിലും വേദിയിലും നിരവധി തിരുവാതിര ഇതിനോടകം നടന്നു കഴിഞ്ഞു. അകലെ നിന്നുപോലും യുവതികളുടെ സംഘങ്ങള്‍ എത്തി നേര്‍ച്ചയായി കളി അവതിരിപ്പിച്ച് പോകുന്നുണ്ട്. അടുത്തതവണ മീനത്തിരുവാതിര എന്ന നിലയില്‍ വിപുലമായ പരിപാടി ക്ഷേത്രത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഉല്‍സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.ക്ഷേത്രവുമായി യോജിച്ചുപോകുന്ന കലകളുടെ പ്രോല്‍സാഹനം എന്ന നിലയിലാണ് തിരുവാതിരക്ക് പ്രിയമേറിയത്. മാത്രമല്ല മറ്റ് ക്ഷേത്രകലകളില്‍ നിന്നും വ്യത്യസ്തമായി തിരുവാതിരക്ക് പ്രഫഷണല്‍ ട്രൂപ്പുകളല്ല, പൂര്‍ണമായും ജനകീയ വേദികളാണ് സംഘാടകര്‍.

Advertisement