കൊലപാതക ശ്രമം പ്രതിക്ക് 5 വർഷവും 3 മാസവും കഠിന തടവ്

Advertisement

പുനലൂർ:കൊലപാതക ശ്രമക്കേസിൽ ഏരൂർ മൈലാടുംകുന്ന് സുനിൽ വിലാസം പുത്തൻവീട്ടിൽ സുനിൽ (50) ന് 5 വർഷവും 3 മാസവും കഠിനതടവും 10000 രൂപാ പിഴയും പുനലൂർ അസിസ്റ്റൻറ് സെഷൻസ് കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം കൂടി ശിക്ഷ അനുഭവിക്കണം.

ഏരൂർ നെട്ടയം സ്വദേശിയായ ബിനുമോൻ എന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

ഏരൂർ പോലീസ് അഡീഷണൽ  സബ്ബ് ഇൻസ്പക്ടറായിരുന്ന അനിതകുമാരൻ നായരാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ്ബ് ഇൻസ്പക്ടറായിരുന്ന നാസറുദീനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ്സിൽ 9 പ്രോസിക്യൂഷൻ  സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 ലക്ഷ്യം വകകളും തെളിവായി സ്വീകരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: എസ്.എസ് . ബിനു കോടതിയിൽ ഹാജരായി

Advertisement