വക്കീല്‍ ബുദ്ധി പൊളിച്ച് പൊലീസ് ബുദ്ധി, സി ഐ ക്കെതിരായ പരാതി വ്യാജമെന്ന് സ്ഥാപിക്കുന്ന രേഖകള്‍,പിടിയിലായ വക്കീല്‍ അക്രമസ്വഭാവം കാട്ടി, മർദ്ദിക്കുന്നത് കണ്ടതായി മൊഴി നൽകിയവർ സ്ഥലത്തില്ലാത്തവർ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ തർക്കത്തിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ പുറത്ത് , വാഹന അപകടം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകൻ അഡ്വ. ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്, മദ്യപിച്ചു എന്ന് കണ്ടെത്താൻ പോലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും അഭിഭാഷകൻ അക്രമസ്വഭാവം കാണിച്ചെന്ന് വ്യക്തമാകുന്ന ആശുപത്രി രേഖകളും പുറത്തുവന്നു,

ആശുപത്രിയിൽ വച്ച് അഡ്വ: ജയകുമാർ പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിഎന്ന് ഡോക്ടറുടെ റിപ്പോർട്ട് വാഹനാപകടവുമായി കസ്റ്റഡിയിലെടുത്ത അഡ്വ: ജയകുമാറിനെ കരുനാഗപ്പള്ളി സി.ഐ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് മർദ്ദിച്ചെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം കരുനാഗപ്പള്ളി സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ അഭിഭാഷകരുടെ മൊഴിയും വ്യാജം സിഐക്കെതിരെ മൊഴി നൽകിയ അഭിഭാഷകർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല, മൊഴി നൽകിയ രണ്ട് അഭിഭാഷകരും 20 കിലോമീറ്റർ അകലെയായിരുന്നുവെന്ന് തെളിയിക്കുന്ന ടെലിഫോൺ രേഖകളും പുറത്തുവന്നു,

അഭിഭാഷകന്‍റെ പെരുമാറ്റം ചിത്രീകരിച്ച വിഡിയോ വൈറലാണ്. ഇതും പ്രതികൂലസ്ഥിതിയാണുണ്ടാക്കുന്നത്.

അഡ്വ: ജയകുമാറിനെ മർദ്ദിക്കുന്നത് കണ്ടു എന്നായിരുന്നു അഭിഭാഷകരുടെ മൊഴി സി ഐ ജി ഗോപകുമാർ ഉൾപ്പെടെ നാല് പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന നിയമമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാർ ബഹിഷ്കരണം അഭിഭാഷകർ അവസാനിപ്പിച്ചിരുന്നു.

സെപ്റ്റംബർ 5 നടന്ന സംഭവത്തിന്റെ പേരിൽ അഭിഭാഷകർ കൊല്ലത്ത് കോടതി ബഹിഷ്കരണം തുടങ്ങിയത് കോടതി നടപടികൾ തടസ്സപ്പെട്ടിരുന്നു സമരം ഇതര ജില്ലകളിലേക്ക് വ്യാപിക്കും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കൊച്ചിയിൽ ബാർ കൗൺസിൽ ചെയർമാന്റെ സാന്നിധ്യത്തിലും അതിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് നിയമമന്ത്രിയുടെ സാന്നിധ്യത്തിലും ചർച്ചകൾ നടന്നത് അതേസമയം പോലീസുകാർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ സേനയ്ക്കുള്ളിൽ അമർഷം ശക്തമാക്കുകയാണ് കള്ള പരാതിയിൽ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടർന്ന് നടപടി സ്വീകരിക്കാൻ ആകില്ലെന്ന് ഒരു വിഭാഗം പോലീസ് കാരുടെ നിലപാട് അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു കോടതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റിരുന്നു പള്ളിത്തോട്ടം സ്റ്റേഷനിലെ എസ് ഐ മനോധരൻ പിള്ളയ്ക്ക് മർദ്ദനമേറ്റത് സംഭവത്തിൽ എഡിജിപി നിശാന്തിനിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Advertisement