കുന്നിക്കോട് ; മരം മുറിക്കുന്നതിനിടെ ഇലകള്‍ പറമ്പില്‍ വീണെന്ന നിസാര സംഭവത്തിന്‍റെ പേരില്‍ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ  മുഖ്യപ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കാട് പോലെ വളര്‍ത്തിയിരുന്ന മുടി മുഴുവന്‍ വെട്ടിക്കളഞ്ഞ് ആളെ  തിരിച്ചറിയാന്‍ കഴിയാത്ത വിധം വേഷ പകര്‍ച്ചയോടെയാണ്  കൊലപാതകത്തിന് ശേഷമുളള അഞ്ച് ദിവസക്കാലം ഒന്നാം പ്രതി ദമീജ്( 26) ഒളിവില്‍ കഴിഞ്ഞിരുന്നത്.
കുന്നിക്കോട് പച്ചില കടുവാംകോട് വീട്ടിൽ അനിൽകുമാറി(35)നെ കൊലപ്പെടുത്തിയ
സംഭവത്തിലാണ് പിതാവും മകനും അറസ്റ്റിലായത്. തെളിവെടുപ്പിനിടെ കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോട്  പറയാതിരിക്കാനായി  പ്രതി ദമീജ്  കരച്ചില്‍ നാടകവും പുറത്തെടുത്തു.


കേസിലെ  രണ്ടാം പ്രതിയും ദമീജിന്‍റെ പിതാവുമായ  അല്‍ഫിയ ഭവനില്‍ സലാഹുദ്ദീ(60)നെകുന്നിക്കോട് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
വീട്ടുമുറ്റത്ത് നിന്ന തേക്കു മരം മുറിക്കുനതിനിടെ ശിഖിരികള്‍ പറമ്പില്‍  വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് അനിലിന്‍റെ  ജീവന്‍ പൊലിഞ്ഞത്. ഇക്കഴിഞ്ഞ  ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു
നാടിനെ നടുക്കിയ സംഭവം നടന്നത്. 


ശനിയാഴ്ച പുലര്‍ച്ചെ  സലാഹുദ്ദീനും മകന്‍ ദമീജും ചേര്‍ന്ന് ഇരുമ്പ് വടി ഉപയോഗിച്ച് അനില്‍ കുമാറിനെ അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി  പരിക്കേറ്റ അനിലിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍  രക്ഷിക്കാനായില്ല.കൊട്ടാരക്കര ഡി.വൈ.എസ്.പി  ഡി. വിജയകുമാര്‍, കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം. അന്‍വര്‍ എന്നിവര്‍ തെളിവെടുപ്പിന് നേത്യത്വം നല്‍കി.
പടം… പ്രതി തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here