സുരക്ഷാക്രമീകരണമില്ലാത്ത വാട്ടര്‍ ടാങ്കിന് മുകളില്‍ നാടുകാണാന്‍ കുട്ടികളും സ്ത്രീകളും കയറുന്നു, അപകട ഭീതിയില്‍ പരിസരവാസികള്‍

മൈനാഗപ്പള്ളി. പബ്ലിക്ക് മാർക്കറ്റിൽ പണി പൂർത്തീകരിച്ച് കിടക്കുന്ന വാട്ടർ ടാങ്കിന് മുകളിൽ വനിതകളും കുട്ടികളുമടക്കം ആൾക്കാർ കയറുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സാമൂഹ്യ വിരുദ്ധരും ടാങ്കിന്റെ മുകൾത്തട്ട് താവളമാക്കുന്നുണ്ട്.

ചുറ്റുമതിലോ മുകളിലേക്കുള്ള പടിക്കെട്ടുകൾക്ക് ഗേറ്റോ ഇല്ലാത്തതാണ് ഈ സുരക്ഷാ ഭീഷണിക്ക് കാരണം.
ഇന്നലെ ലഭിച്ച പരാതി പ്രകാരം പോലിസും സ്ഥലത്തെത്തിയിരുന്നു. ടാങ്കിന് മുകളീലേക്ക് ആള്‍കയറാതിരിക്കാന്‍ അടിയന്ത്ര നടപടി യുണ്ടായില്ലെങ്കില്‍ ഏതുസമയവും അപകട സാധ്യതയുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു.

Advertisement