ജനം മാറിചിന്തിക്കാന്‍ ഇടയാക്കുന്ന നിലപാടുകളാണ് സിപിഎമ്മിന്, സിപിഐ വിമര്‍ശനം

സഹകരണ മേഖലയിൽ ഇടത് കാഴ്ച്ചപ്പാടിന് നിരക്കാത്ത പ്രവണതകൾ ആണ് സിപിഎമ്മിന്‍റേതെന്നും വിമര്‍ശനം

കൊല്ലം.ജനം മാറിച്ചിന്തിക്കാന്‍ ഇടയാക്കുന്ന നിലപാടുകളാണ് സിപിഎമ്മിന്, സിപിഎമ്മിനെ കണക്കിന് കൈകാര്യം ചെയ്ത് സിപിഐ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്.

സിപിഐഎമ്മിന്റെ അപ്രമാദിത്വത്തിനെതിരെ ശക്തമായ നിലപാട് വേണമെന്നും സഹകരണ മേഖലയിൽ ഇടത് കാഴ്ച്ചപ്പാടിന് നിരക്കാത്ത പ്രവണതകൾ ആണ് സിപിഎമ്മിന്‍റേതെന്നും വിമര്‍ശനമുണ്ട്. എൽഡിഎഫിലെ പ്രബല കക്ഷി സഹകരണ മേഖല കയ്യടക്കുകയാണ്. സിപിഎമ്മിന്‍റെ നിലപാടുകള്‍ മൂലം സിപിഐക്ക് നേട്ടമുണ്ടാക്കാനാവുന്നില്ല. സിപിഎം തന്നിഷ്ടപ്രകാരം ആണ്സഹകരണ മേഖല കൈകാര്യം ചെയ്യുന്നത്. ഇതൊക്കെ ജനം മാറിച്ചിന്തിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ വിമർശനം

സി.പി.ഐ എമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടകകക്ഷികൾക്കും ജില്ലയിൽ സ്വാധീനമില്ലെന്ന് പറയുന്ന പ്രവർത്തന റിപ്പോർട്ട് കേരള കോൺഗ്രസ് ബി ക്കെതിരെ ഒളിയമ്പാണ്. പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള കേരള കോൺഗ്രസ് ബി യെ പരാമർശിക്കാതെയാണ് റിപ്പോർട്ട് എന്നത് ശ്രദ്ധേയം. പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബി ക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രം.
ആർ.എസ്.പിക്ക് രൂക്ഷ വിമർശനം റിപ്പോര്‍ട്ടിലുണ്ട്. ആർ.എസ്.പിയുടെ സംഘടനാ സംവിധാനവും സ്വാധീനവും നഷ്ടപ്പെട്ടു

ഒരു വിഭാഗത്തിന് എൽഡിഎഫിലേക്ക് തിരിച്ചു പോകണം എന്ന് ആഗ്രഹം.ഇക്കൂട്ടര്‍ യുഡിഎഫിൽ തുടരുന്നത് എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ പിടി വാശി മൂലം .എം.പി സ്ഥാനം നഷ്ടപ്പെട്ടാൽ ആർ.എസ്.പി യിൽ പൊട്ടിത്തെറി ഉണ്ടാകും

സംഘടനാ പ്രവർത്തനം ഇല്ലെങ്കിലും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മുസ്ലിം ലീഗിന് സ്വാധീനമുണ്ട്. കോൺഗ്രസിന് ചിട്ടയായ സംഘടന പ്രവർത്തനം ഇല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ജനപിന്തുണയുണ്ട് എന്ന് വിലയിരുത്തുന്നു.

സമ്മേളന റിപ്പോർട്ടിൽ എസ്എഫ്ഐക്കും വിമർശനം. ജില്ലയിലെ ക്യാംപസുകളിൽ എഐഎസ്എഫ് – എസ് എഫ്ഐ നേർക്കു നേര്‍ മത്സരം നടക്കുകയാണ്. എസ്എഫ് ഐ ക്കാരുടെ മർദനം നേരിട്ടാണ് എഐഎസ്എഫ് പ്രവർത്തിക്കുന്നതെന്നും സമ്മേളന റിപ്പോർട്ട്. ക്യാംപസുകളിൽ കെഎസ് യുവും വും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാകാൻ പാടില്ലെന്നാണ്എസ്എഫ്ഐ നിലപാട് എന്നും റിപ്പോര്‍ട്ട് വിലയിരുത്തി.


Advertisement