കൊല്ലം.ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരുടെ മര്‍ദ്ദനം. ഉച്ചക്ക് 2. 40ന് കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് ആണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. അരുണുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടശേഷം ആളെ പിടിച്ചുകൊണ്ട് കാര്‍ നീങ്ങി. അരുണിനെ കാറില്‍ പിടിച്ചു


വലിച്ചിഴച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി.റോഡിലേക്ക് തെറിച്ചു വീണ അരുണ്‍ ഭാഗ്യം കൊണ്ടാണ് തല വാഹനത്തിന് അടിയില്‍പെടാതെ രക്ഷപ്പെട്ടത്. കാലിന് കാര്യമായ പരുക്കുണ്ട്. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടവൂര്‍ഭാഗത്തേക്കാണ് കാര്‍ പൊയത്. കെഎല്‍ 26 പി, 9397 ആണ് വെള്ള മാരുതി ഡിസയര്‍ കാറിന്‍റെ നമ്പര്‍. രണ്ടുപേരാണ് കാറിലുണ്ടായിരുന്നു. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.