ഏറെ കരുത്തും സൗന്ദര്യവുമുള്ള കഥാപാത്രങ്ങളെ ലഭിക്കുന്ന നടിമാര്‍ കുറവാണ്.അത്തരത്തില്‍ വലിയ ഭാഗ്യം ലഭിച്ച നടിയാണ് മീരാജാസ്മിന്‍. മനസുനിറച്ച നിരവധി കഥാപാത്രങ്ങളെയാണ് ഒരിടക്ക് മീരാജാസ്മിന് ലഭിച്ചത്. ഒരിടവേളക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തിയ മീരാ ജാസ്മിന്‍ സത്യന്‍ അന്തിക്കാട് ചിത്രം ‘മകളി’ല്‍ ജയറാമിന്റെ നായികയാണ് . ഇതിനോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു……

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഗ്‌ളാമറസ് ആയ ചിത്രങ്ങളും വന്നു. കഴിഞ്ഞആഴ്ച തന്റെ സ്‌കൂള്‍ഡേയ്‌സ് ആണ് മീര പോസ്റ്റിട്ടത്. സ്‌കൂള്‍കാലം, കൂട്ടുകാര്‍ എന്നിങ്ങനെ. ജാസുവിന്റെ വെള്ളിയാഴ്ചകള്‍ ഇങ്ങനെയാണ് എന്നായിരുന്നു അടിക്കുറിപ്പ്.

പുതിയ പോസ്റ്റില്‍ തന്റെ സഹായി രാധയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇന്നലെ മീര പോസ്റ്റ് ചെ്തത്. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.
എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്നേഹത്തിന്റേയും ഊഷ്മളതയുടേയും അനുകമ്പയുടേയും നിസ്വാര്‍ത്ഥതയുടേയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ’ എന്ന് കുറിപ്പോടെ കുസൃതി ഭാവത്തില്‍ രാധയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രമാണ് മീര പോസ്റ്റു ചെയ്തത്. വര്‍ഷങ്ങളായി മീരക്കൊപ്പമുള്ള സഹായിയാണ് രാധ.

സാധാരണ താരജാഡയുള്ള നടിമാര്‍ തങ്ങളുടെ സഹായികളെപ്പറ്റി മിണ്ടാറുതന്നെ പതിവില്ല. ഇതൊക്കെയാണ് നിങ്ങളെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്നതടക്കം നിരവധി അനുമോദന കമന്റുകളാണ് മീരാജാസ്മിനെ പോസ്റ്റില്‍ ലഭിച്ചത്.