കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

മുഖത്തല സ്വദേശി ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ് അറസ്റ്റു ചെയ്തത്.

ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി അടുപ്പത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.