ശുക്രൻ രാശിമാറുന്നു, ഈ നക്ഷത്രക്കാർക്ക് സൗഭാഗ്യദിനങ്ങൾ

സമ്പത്ത്, സുഖം, സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ മാർച്ച് 31-ന് രാശി മാറാൻ പോകുന്നു. ഈ ദിവസം രാവിലെ 08:54 ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിൽ 26 വരെ ഇവിടെ തുടരും.ശുക്രന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യാറുണ്ട്. ശുക്രന്റെ രാശിമാറ്റം മൂലം ഏതൊക്കെ രാശികളുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.

മേടം (Aries): (അശ്വതി, ഭരണി കാർത്തിക 1/4)

ഈ രാശിക്കാർക്ക് ശുക്രന്റെ രാശി മാറ്റം നല്ലതായിരിക്കും. രാശി മാറുന്ന വേളയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രത്യേക വിജയം ലഭിക്കും. കരിയറിൽ മികച്ച പ്രകടനം കാണാൻ കഴിയും. കൂടാതെ ജോലിസ്ഥലത്ത് പ്രശംസയും ലഭിക്കും. വിദേശ സമ്പർക്കം പുലർത്തുന്നവർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ബിസിനസിൽ കുടുങ്ങികിടന്ന പണം തിരികെ ലഭിക്കും

ഇടവം (Taurus): (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ശുക്രന്റെ രാശിമാറ്റം ഇടവ രാശിക്കാർക്കും ശുഭകരമായിരിക്കും. നേരത്തെ നടത്തിയ നിക്ഷേപത്തിൽ നിന്നും മികച്ച വരുമാനം ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. പ്രണയ ജീവിതത്തിന് ഈ രാശിമാറ്റം നല്ലതായിരിക്കും. ജോലിസ്ഥലത്ത് ജോലിക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ സാധിക്കും.

ചിങ്ങം (Leo) : (മകം, പൂരം, ഉത്രം 1/4)
ശുക്രന്റെ സംക്രമം ഏഴാം ഭാവത്തിലായിരിക്കും. ഇതുമൂലം പങ്കാളിത്ത ബിസിനസിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ്സിലെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനോടൊപ്പം ശമ്പളവും വർധിച്ചേക്കാം. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും.

തുലാം (Libra): (ചിത്തിര 1/2 , ചോതി, വിശാഖം 3/4)
സാമ്പത്തികമായും ബിസിനസിലും ലാഭമുണ്ടാകും. വ്യക്തിപരമായ ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ അധിക ലാഭം ഉണ്ടാകും. ഒപ്പം ദാമ്പത്യ ജീവിതത്തിൽ വിജയം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും.

ധനു(Sagittarius): (മൂലം, പൂരാടം, ഉത്രാടം 1/4)

ശുക്രന്റെ സംക്രമം ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. സംക്രമണ കാലയളവിൽ പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. കോടതിയിൽ നടക്കുന്ന ഏത് കേസിന്റെയും വിധി നിങ്ങൾക്ക് അനുകൂലമായി വരും. ജോലിയിൽ അധിക ചുമതലകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾ വർദ്ധിക്കും. ഇതുകൂടാതെ ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകാം.

മകരം (Capricorn) : (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ശുക്രന്റെ സംക്രമണം സമ്പത്തിന്റെ ഭവനത്തിൽ ആകയാൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിയിൽ ശമ്പളം വർധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസിൽ സാമ്പത്തിക നേട്ടം മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കൂടാതെ ബിസിനസിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

കുംഭം (Aquarius) : (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ശുക്രന്റെ രാശി പരിവർത്തനം കാരണം ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. ഭൂമി, വസ്തു ജോലികളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സംക്രമ കാലയളവിൽ ചുറ്റുമുള്ള എല്ലാവരിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഇതുകൂടാതെ നിക്ഷേപത്തിൽ നിന്നും ഈ കാലയളവിൽ ധനലാഭമുണ്ടാകും. സാമ്പത്തിക പുരോഗതിയും ഉണ്ടാകും.

ശുക്രൻ സംക്രമിക്കുന്ന സമയത്ത് വെള്ള നിറത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.കൈയിൽ വെള്ളി വളകളും കഴുത്തിൽ സ്ഫടിക മാലയും ധരിക്കുന്നതിലൂടെ ശുക്രൻ ശക്തിപ്പെടും

Advertisement