സിസ്റ്റർ അഖില സണ്ണി ( മാളു ) വാഹനാപകടത്തിൽ മരണപെട്ടു

ചക്കുവള്ളി : അസംബ്ലിസ് ഓഫ് ഗോഡ് ചക്കുവള്ളി ടൗൺ സഭയിലെ അംഗം സിസ്റ്റർ അഖില സണ്ണി (24) ഇന്നലെ രാത്രി തിരുവന്തപുരത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.സിവിൽ സർവീസ് പരീക്ഷക്കായി തയ്യാറെടുത്ത് വരികയായിരുന്നു. സുഹൃത്തായ യുവതിയുമായി സ്കൂട്ടറിൽ പോകുമ്പോൾ മറ്റൊരു വാഹനവുമായി തട്ടി റോഡിൽ വീഴുകയും പിന്നാലെ വന്ന വാഹനത്തിന് കീഴിൽ പെടുകയുമായിരുന്നു. പിതാവ് സണ്ണി വിദേശത്താണ് മാതാവ് ജെസി (എസ് ബി ഐ ചക്കുവള്ളി )

Advertisement