വലിയ നാല് ഗ്രഹങ്ങൾ രാശി മാറുന്നതിനാൽ മേയ് മാസംചില രാശിക്കാർക്ക് ഗുണം ചെയ്യും. ഇത്തരത്തിൽ ഉണ്ടാകുന്ന ഗ്രഹങ്ങളുടെ രാശി വ്യത്യാസം, ചില രാശിക്കാരിൽ ഏറെ പ്രത്യേകതകൾ സൃഷ്ടിക്കും.

ശുക്രൻ, സൂര്യൻ , ബുധൻ, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളാണ് ഈ മാസം അവയുടെ രാശി മാറുന്നത്. ഇതിന്റെ ഭാഗമായി ചില രാശിയിൽ ഉൾപ്പെട്ടവർക്ക് സാമ്പത്തികമായും മാനസികമായും മികച്ച അനുഭവം ഉണ്ടാകും. നാല് ഗ്രഹങ്ങളുടെ രാശി മാറ്റം ഏതൊക്കെ വിഭാഗത്തിലുള്ള രാശിക്കാർക്ക് ആണ് ഗുണം ചെയ്യുന്നതെന്ന് അറിയാം

ഇടവം ( കാർത്തിക 3/4, രോഹിണി, മകയിരം 1/2) : ഇടവ രാശിക്കാർക്ക് അവരുടെ ബിസിനസിൽ ഈ മാസം വളരെ മികച്ച ഗുണം ലഭിക്കും. പുതിയ തരത്തിലുള്ള ബിസിനസ് കരാറുകൾ ലഭിക്കും. ഇതിന് പുറമേ ഈ രാശിക്കാർക്ക് പുതിയ ആസ്തികൾ സൃഷ്ടിക്കാൻ സാധിക്കും. വിദ്യാർഥികൾ ആണെങ്കിൽ ഏറെ ഗുണം ഉണ്ട് ഈ മാസത്തിന്. ഇവരുടെ ജീവിതത്തിൽ എല്ലാം മികച്ചതാകും. ശ്രമകരമായ കഠിനാധ്വാനം പൂർണമായും വിജയത്തിൽ എത്തിക്കും. ജോലിയുള്ളവർക്ക് സ്ഥാന കയറ്റം ഉണ്ടാകുകയും വിദേശത്ത് നിന്ന് പണം ലഭിക്കുകയും ചെയ്യും.

കന്നി (ഉത്രം 3/4, അത്തം,ചിത്തിര 1/2): നാല് ഗ്രഹങ്ങളുടെ രാശി മാറ്റം കാരണം കന്നി രാശിക്കാർക്ക് മികച്ച ജോലി ലഭിക്കാൻ ഇടയാകും. സർക്കാർ വകുപ്പിലെ കാര്യങ്ങളിലും ഇവർക്ക് മികച്ച ഗുണം അനുഭവപ്പെടും. ജോലി ഉള്ളവരാണെങ്കിൽ ഈ വിഭാഗക്കാർക്ക് ധന ലാഭമോ സ്ഥാന കയറ്റുമോ വന്നെത്തും. ഈ രാശിക്കാർക്ക് കഴിഞ്ഞ മാസം ബുദ്ധിമുട്ട് വർധിപ്പിച്ചത് ചൊവ്വ – ശുക്രൻ എന്നീ ഗ്രഹങ്ങൾ ആണ്. അതിനാൽ തന്നെ മെയ് മാസത്തിൽ ചൊവ്വ – ശുക്രൻ എന്നീ ഗ്രഹങ്ങളുടെ പ്രത്യേക കൃപ ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ലഭിക്കും.

തുലാം( ചിത്തിര 1/2, ചോതി, വിശാഖം3/4 ): ഈ രാശിക്കാർക്ക് മെയ് മാസം നല്ല രീതിയിൽ ഉള്ള നിരവധി അവസരങ്ങൾ തുറക്കും. പങ്കാളിത്തത്തോടെ നല്ല ബിസിനസ് ചെയ്യുവാൻ സാധിക്കും. വ്യവസായികൾ ആണെങ്കിൽ അത്തരക്കാർക്ക് സാമ്പത്തിക പുരോഗതിയും ഈ മാസം ഉണ്ടാകും. ഓഫീസിൽ ഉള്ളവർക്ക് ഓഫീസ് അന്തരീക്ഷം മികച്ചതാക്കുകയും നല്ല വാർത്തകൾ ഉണ്ടാകുകയും ചെയ്യും. ഇതിനുപുറമേ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ നല്ല പ്രതിഫലം കിട്ടും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): നാല് ഗ്രഹങ്ങളുടെ രാശി മാറ്റം മകരം രാശിക്കാർക്ക് വിദേശ ജോലി ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരുപാട് . ജോലി അന്വേഷിക്കുന്നവർ ആയിരിക്കാം ഇക്കൂട്ടത്തിൽ കൂടുതലും ഉള്ളത്. ഇവർക്കാണ് ഇപ്പോൾ രാശിമാറ്റം ഗുണം ചെയ്യുന്നത്. ദീർഘ കാലമായി ജോലി നോക്കുന്നവർക്ക് മെയ് മാസത്തിൽ ശുഭ വാർത്ത തേടി എത്തും. അതേസമയം, ജോലിയുള്ളവർക്ക് ജോലിയിൽ ഉയർച്ച ലഭിക്കും. ഉത്തരവാദിത്വവും ബഹുമാനവും ജോലിയുള്ളവർക്ക് ഉയരും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ മാസം ഭാഗ്യം കൊണ്ടുവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4): ശനി ഗ്രഹം കുംഭ രാശിയിൽ പ്രവേശിച്ചപ്പോൾ തന്നെ ധനുരാശിക്കാർക്ക് ഏഴരശനിയിൽ നിന്നും മോചനം ലഭിച്ചു. ഇവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ ശരിയാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പ്രമോഷൻ, ഇൻക്രിമെന്റ്, ആദരവ് എന്നിവ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here