പാലക്കാട്. മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. സഹോദരിമാരും 3 കുട്ടികളുമാണ് ചികിത്സയിലുള്ളത്. അപകടനിലതരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്നുള്ള വിവരം
മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളായ സഹോദരിമാരും കൂട്ടികളുമാണ് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിൽ തുടരുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞു മൂന്നും അഞ്ചു വയസ്സുമുള്ള കുട്ടികളും ഉൾപ്പടെ അഞ്ചു പേരെ ഇന്നലെ രാത്രിയാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുന്നത്. കുഞ്ഞുങ്ങളുടെ നില ഗുരുതരമായതിനെ തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അപകട നില തരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. രണ്ട് സഹോദരിമാരും വീട്ടിൽ നിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഇവർ വിവാഹമോചനം നേടിയിട്ടില്ല. ഇവരുടെ സഹോദരനും മാതാവും കുടുംബവീട്ടിലാണ് താമസം. അതേസമയം, എങ്ങനെയാണ് വിഷം ഉള്ളിൽ ചെന്നത് എന്നത് അവ്യക്തമാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി
Advertisement





























