26.8 C
Kollam
Thursday 12th November, 2026 | 04:07:33 AM
Home News Kerala താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വച്ചു

താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വച്ചു

Advertisement

തൃശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി മറന്നു വച്ചന്നെ പരാതിയുമായി ചാവക്കാട് സ്വദേശിനിയാണ് രംഗത്തെത്തിയത്. കഠിനമായ വയറു വേദന അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ കൃത്യമായ ചികിത്സ നല്‍കിയില്ലായെന്നും യുവതി ആരോപിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസം 18 നാണ് യുവതിയുടെ പ്രസവാനന്തര ശസ്ത്രക്രിയ നടന്നത്. ഇതിനിടെ പഞ്ഞിക്കഷ്ണം വയറ്റില്‍ മറന്നു വച്ചതായാണ് പരാതി.. വീട്ടിലെത്തി കഠിനമായ വയറുവേദനയും ശാരിരീക അവശതകളും അനുഭവപ്പെട്ടതിനു പിന്നാലെ യുവതി വീണ്ടും ആശുപത്രിയിലെത്തി.. എന്നാല്‍ അധികൃതര്‍ വേദന സ്വാഭാവികമാണെന്ന് പറഞ്ഞ് കൃത്യമായ ചികിത്സ നല്‍കാതെ തിരികെ പറഞ്ഞയച്ചു.. രണ്ടാം തവണയും യുവതി ആശുപത്രിയില്‍ എത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം

പിന്നീട് വീടിന് സമീപമുള്ള ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയപ്പോഴാണ് ശസ്ത്രക്രിയ നടന്ന ഭാഗത്ത് പഴുപ്പ് ഉള്ളതായി കണ്ടെത്തിയത്..ആശുപത്രിയില്‍ വിശദമായി സ്‌കാനിങ്ങ് നടത്തിയപ്പോൾ വയറ്റില്‍ പഞ്ഞി ഉള്ളതായി കണ്ടെത്തി.. തുടര്‍ന്ന് നാല്‍പ്പതി മൂന്നാം ദിവസമാണ് പഞ്ഞിക്കഷ്ണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.. സംഭവിത്തിനു പിന്നാലെ ആശുപത്രി സൂപ്രണ്ട് ഉള്‍പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും, നഴ്‌സുമാരുട പിഴവുക്കൊണ്ട് സംഭവിച്ചതാണെന്നു പറഞ്ഞ് യുവതിയെ പറഞ്ഞു വിട്ടു.. സംഭവം പുറത്ത് അറിയരുതെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here