29.4 C
Kollam
Monday 12th October, 2026 | 06:16:26 PM
Home News Kerala പള്ളിയിൽ മൂന്നുവയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; പ്രതി പിടിയിൽ… നിര്‍ണായകമായത് ആ ഫോട്ടോ

പള്ളിയിൽ മൂന്നുവയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; പ്രതി പിടിയിൽ… നിര്‍ണായകമായത് ആ ഫോട്ടോ

നാദാപുരം: മാഹി പള്ളിയിൽവെച്ച് മൂന്നുവയസ്സുകാരിയുടെ സ്വർണവള ഊരിയെടുത്ത് കടന്നുകളഞ്ഞയാൾ പിടിയിൽ. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പടീതട്ടിൽ ശിഹാബ് എന്ന സലീം (41) ആണ് മാഹി പൊലീസിന്റെ പിടിയിലായത്.

കല്ലാച്ചി കുറ്റേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിന്റെ സ്വർണവളയാണ് ശനിയാഴ്ച രാത്രി മോഷണം പോയത്. രാത്രി 9.45-ഓടെ പള്ളിയിൽ മെഴുകുതിരി കത്തിക്കുന്നതിനിടെ തിരക്കിനിടയിലായിരുന്നു മോഷണം. പള്ളിയിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് വള ഊരിയെടുത്ത വിവരം കുട്ടി അമ്മയോട് പറഞ്ഞത്.

കുട്ടിയുടെ ബന്ധു മെഴുകുതിരി കത്തിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ സംശയകരമായ രീതിയിൽ കുട്ടിയുടെ സമീപത്ത് പെരുമാറിയതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പള്ളി ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ വള ഊരിയെടുത്ത് കടന്നുകളഞ്ഞതായി വ്യക്തമായത്.

തുടർന്ന് മാഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here