27.5 C
Kollam
Friday 9th October, 2026 | 10:22:09 PM
Home News Breaking News ബാലഭാസ്കറിന്റെ മരണം,സിബിഐയുടെ തുടരന്വേഷണം അലസമായ രീതിയിലെന്ന് ഹൈക്കോടതി

ബാലഭാസ്കറിന്റെ മരണം,സിബിഐയുടെ തുടരന്വേഷണം അലസമായ രീതിയിലെന്ന് ഹൈക്കോടതി

കൊച്ചി. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിൻ്റെ വിശദാംശങ്ങൾ:സി.ബി.ഐയുടെ തുടരന്വേഷണം അലസമായ രീതിയിലെന്ന് ഹൈക്കോടതി. മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയ 20 സംശയങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തിയില്ല

അഡീഷണൽ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ താഴ്ന്ന റാങ്കിലുള്ള ഇൻസ്‌പെക്ടറെ നിയോഗിച്ചു. സാക്ഷികളുടെ വൈരുദ്ധ്യമുള്ള മൊഴികൾ തെളിവുകൾ നിരത്തി പരിശോധിച്ചില്ല. സാക്ഷി കലാഭവൻ സോബി ജോർജ് സന്നദ്ധനായിട്ടും നുണപരിശോധനയും ബ്രെയിൻ മാപ്പിങ്ങും നടത്തിയില്ല

ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പ്രകാശ് തമ്പി കൈവശപ്പെടുത്തിയതിലെ ദുരൂഹത അന്വേഷിച്ചില്ല.ഫോൺ മാസങ്ങളോളം സൂക്ഷിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന മാതാപിതാക്കളുടെ സംശയം ഗൗരവമായി പരിശോധിച്ചില്ല

ഡോക്ടർമാരുടെ നിർദേശത്തിന് വിരുദ്ധമായി ആശുപത്രി മാറ്റിയതിലെ വിശദീകരണം ശാസ്ത്രീയമായി പരിശോധിച്ചില്ല. സി.ബി.ഐ. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ് റദ്ദാക്കി. ബാലഭാസ്കറിന്റെ മരണത്തിൽ വീണ്ടും തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

അഡീഷണൽ എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണം. രണ്ടാഴ്ചയ്ക്കകം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സി.ബി.ഐ. ഡയറക്ടർക്ക് നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here