27.7 C
Kollam
Sunday 13th September, 2026 | 08:03:56 PM
Home News Kerala കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വന്‍ അപകടം,ദുരന്തം ഒഴിവായി

കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വന്‍ അപകടം,ദുരന്തം ഒഴിവായി

പാലക്കാട്. കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വന്‍ അപകടം. യന്ത്രങ്ങള്‍ ഉപയോഗിച്ച് ടാങ്ക് പൊളിക്കുന്നതിനിടെ ഉദ്ദേശിച്ച ദിശയ്ക്ക് നേരെ എതിര്‍വശത്തേക്ക് ഒന്നാകെ നിലംപതിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും തകര്‍ന്നു

തൊഴിലാളികളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.അപകടത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിസിറ്റി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കാലപ്പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാനുള്ള ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ ടാങ്ക് തകര്‍ന്നുവീണത് പ്രതീക്ഷിച്ച ദിശയിലേക്കായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് ദൃക്സാക്ഷികള്‍ പറഞ്ഞു.