തിരുവനന്തപുരം.പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച്
ഇന്ന് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തി .
ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിങ് രീതി നേരിട്ട്
കണ്ട് പരിശോധന നടത്തിയത്.
ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് പരാതി. അതിനാൽ, മൂല്യനിർണയം എങ്ങനെ നടന്നു എന്നത് ക്രൈ ബ്രാഞ്ചിന് കണ്ടെത്തേണ്ടതുണ്ട്.
ആസൂത്രണ ബോർഡ് ചീഫ് മൂന്ന് തസ്തികകളിലേക്ക് പരീക്ഷയെഴുതിയ നാലുപേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് ക്രൈ ബ്രഞ്ച്
അന്വേഷണ സംഘം പി.എസ്.സിയോട് രേഖകൾ ആവശ്യപ്പെട്ടത്.
അന്വേഷണ സംഘത്തിന് മുമ്പാകെ പരീക്ഷാ നടത്തിപ്പിന്റെ വിവിധ വശങ്ങൾ പി.എസ്.സി അധികൃതർ വിശദീകരിച്ചിരുന്നു.
അതെ സമയം പരിശോധനയ്ക്കിടെ ഇന്ന് വീണ്ടും പി.എസ്.സി യോഗം ചേർന്നു
ലാസ്റ്റ് ഗ്രേഡ് ചോദ്യപേപ്പർ മാറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പി എസ് സി. വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ അന്വേഷിക്കും. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് വീഴ്ച വരുത്തിയവർക്കെതിരെ നടപടി




























