30.1 C
Kollam
Friday 9th October, 2026 | 03:25:25 PM
Home News Kerala കൊച്ചിയിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിക്കും

കൊച്ചിയിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിക്കും

കൊച്ചി. എം.ജി റോഡിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിക്കും. അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. പൊളിച്ചു നീക്കുന്ന പ്രവർത്തി ആരംഭിക്കുമ്പോൾ സമീപത്തെ കെട്ടിടത്തിൽ നിന്ന് ആളെ ഒഴിപ്പിക്കാനും നിർദേശം.

അടിത്തറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി സമീപത്തെ കെട്ടിടത്തിലേയ്ക്ക് ചരിഞ്ഞ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ തുടരുകയാണ്. കെട്ടിടം പൊളിച്ചു നീക്കുന്നതിൽ കോർപ്പറേഷൻ മേൽനോട്ടം വഹിക്കും. സമീപത്തെ കെട്ടിടത്തിന് ഉണ്ടായ നഷ്ടം ചരിഞ്ഞ കെട്ടിടത്തിൻ്റെ ഉടമയിൽ നിന്ന് ഈടാക്കുമെന്നും കൊച്ചി കോർപ്പറേഷൻ അറിയിച്ചു.