29.6 C
Kollam
Friday 4th September, 2026 | 02:40:30 PM
Home News Kerala അക്രമം, പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

അക്രമം, പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സിവിൽ പോലീസ് ഓഫീസറുമായ വൈ.അപ്പുവിനെ സസ്പെൻഡ് ചെയ്തു.
പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ക്ഷനിൽ തട്ടുകട ഉടമയെ ആക്രമിച്ച് ദേഹോപ്രദ്രവം ഏൽപ്പിക്കുകയും കഴുത്തിൽ കിടന്ന പ്ലാറ്റിനം മാല വലിച്ചുപൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ ആണ് സസ്പെൻഷൻ.പ
മംഗലപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അപ്പു ഉൾപ്പെടെ അഞ്ചു പേരെയാണ് പ്രതിചേർത്തിരുന്നത്.
ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റൂറൽ ജില്ലാ പോലീസ് മേധാവി
ജുവനപുടി മഹേഷ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

മെയ് 10 ന് വെളുപ്പിന് അണ്ടൂർക്കോണം സ്വദേശി ഷിബുവിനെയാണ്
അപ്പുവും സുഹൃത്തുക്കളായ ഷിയാസ്, ഷൈജു, തഫ്സൽ, നിസാം എന്നിവർ ചേർന്ന് ആക്രമിച്ചത്. അപ്പുവിനെതിരെ കഴിഞ്ഞ മാസം കേസെടുത്തെങ്കിലും ഇന്നലെ രാത്രിയാണ് സസ്‌പെൻഡ് ചെയ്തത്. മണ്ണ് കടത്ത് സംഘങ്ങളുമായി അപ്പുവിന് വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി സെപ്ഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇടത് അനുകൂല സംഘടനാ നേതാവായ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് മേലുദ്യോഗസ്ഥർ കൈക്കൊണ്ടത് എന്ന ആരോപണവും ശക്തമാണ്