29.6 C
Kollam
Friday 4th September, 2026 | 03:50:00 PM
Home News Breaking News തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപ്പീൽ ഹൈക്കോടതി...

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഉത്തരവിൽ കൊല്ലം വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ റദ്ദാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

ഉത്തരവിലെ പരാമർശങ്ങൾ നീക്കമെന്നും, എന്നാൽ ജാമ്യം റദ്ദാക്കാൻ ആകില്ലെന്നും നേരത്തെ അപ്പീൽ പരിഗണിച്ച ഘട്ടത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കേസിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നായിരുന്നു ജാമ്യ ഉത്തരവിൽ കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം.