Home News Breaking News പ്രസവശേഷം ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം,അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന് ചോദ്യവുമായി യുവതി

പ്രസവശേഷം ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം,അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന് ചോദ്യവുമായി യുവതി

വയനാട്.മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവശേഷം ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം.അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന് ചോദ്യവുമായി യുവതി.കൂടെ നിൽക്കുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതാണ്.ഒരു തുടർന്ന് നടപടിയും പിന്നീട് ഉണ്ടായില്ല

ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും പോലീസ് അന്വേഷണത്തിലും നീതി ലഭിച്ചില്ല.താൻ ഇപ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് യുവതി. ശാരീരിക മാനസിക പ്രശ്നങ്ങൾ തുടരുകയാണ്.അന്വേഷണം റിപ്പോർട്ട് പുറത്തുവിടാത്തതിന് പിന്നിൽ കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം

തനിക്ക് നീതി ലഭ്യമാക്കണം എന്നാണ് പുതിയ സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളത്.വിഷയത്തിൽ ആരോഗ്യ മന്ത്രി ഇടപെടണം.യുവതി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ചത് ഒൿടോബർ 20ന്. ശരീരത്തിലെ തുണിയുടെ കെട്ട് പുറത്തുവന്നത് ഡിസംബർ 28ന്

ഇതിനിടയിൽ പലതവണ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു.എന്നാൽ കൃത്യമായ പരിശോധന ഉണ്ടായില്ലെന്നും പരാതി.ആരോഗ്യവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അന്വേഷണം നടത്തിയിട്ടും റിപ്പോർട്ട് പുറത്തുവന്നില്ല. പോലീസ് അന്വേഷണത്തിലും കാര്യമായ പുരോഗതി ഇല്ല എന്നും ആരോപണം