കൊല്ലം. ആളുകേറാമലയിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയ സംഭവം
അന്വേഷണം ക്രൈംബ്രാഞ്ചിന്.അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവ് ഇറങ്ങി . കേസ് അവസാനിപ്പിച്ച പോലീസ് നടപടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വാർത്തക്ക് പിന്നാലെയാണ് നടപടി
കൈകാലുകൾ ചങ്ങലയിൽ ബന്ധിപ്പിച്ച് റബർ മരത്തിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നായിരുന്നു പോലീസിൻ്റെ വിചിത്ര വാദം.
കഴിഞ്ഞ സെപ്റ്റംബര്‍ 23-നാണ് ജീർണിച്ച നിലയിൽ കൊല്ലം പുനലൂർ മുക്കടവ് ആളുകേറാമലയിൽ റബർ മരത്തിൽ ചങ്ങല യിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ
പ്രതിയെന്നു സംശയിച്ച് പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത് ചാരുംമൂട് താമരക്കുളം സ്വദേശി അനിക്കുട്ടന് വേണ്ടി. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നപ്പോഴാണ് കൊന്നതല്ല കൊല ചെയ്യപ്പെട്ടതാണ് അനിക്കുട്ടനെന്ന് പൊലീസിന് മനസിലായത്.
പക്ഷേ കൊലയാളിയെ തിരിക്കി പോകാൻ പോലീസ് മുതിർന്നില്ല. പകരം കൊലപാതകം അല്ല ആത്മഹത്യയാണ് നടന്നതെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു.കൈകാലുകൾ ചങ്ങലയിൽ ബന്ധിപ്പിച്ച് റബർ മരത്തിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നെന്ന പോലീസിൻ്റെ വിചിത്ര വാദം വാർത്തയതോടെ വിഷയത്തിൽ ജനകീയ രോക്ഷം ഉയർന്നു.
അന്വേഷണം പോലീസിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഇതോടെ ശക്തമായി.ഇതിന് പിന്നാലെയാണ് കേസ് സംസ്‌ഥാന ആഭ്യന്തര വകുപ്പ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയത്. സംഭവത്തിൽ നീതിപൂർവ്വവും സത്യസന്ധവുമായ അന്വേഷണം നടക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ


































