28.3 C
Kollam
Tuesday 18th August, 2026 | 10:51:56 AM
Home News Breaking News ജന്തർ മന്ദറിൽ സംഘർഷം,സോനം വാങ്ചുക്കിൻ്റെ മുഖം മറച്ച് സമരവേദിയിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റി

ജന്തർ മന്ദറിൽ സംഘർഷം,സോനം വാങ്ചുക്കിൻ്റെ മുഖം മറച്ച് സമരവേദിയിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദറിലെ സി ജെ പി വേദിയിൽ 21 ദിവസമായി നിരാഹാര സത്യാഗ്രഹം നടത്തിവന്ന
പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരവേദിയിൽ നിന്ന് വെള്ളത്തുണി കൊണ്ട് മുഖം മറച്ചാണ് ഡൽഹി പോലീസ് കൊണ്ട് പോയത്. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാനായിരുന്നു ഈ നടപടി. പോലീസ് എത്തിയതോടെ വിദ്യാർത്ഥികൾ ചെറുത്തെങ്കിലും ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൂടുതൽ പോലീസ് സേനയെ ഇവിടെ വിന്യസിച്ചു. അതിനാടകീയമായ സംഭവമായിരുന്നു ഇന്ന് രാവിലെ ജന്തർ മന്ദറിൽ നടന്നത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാനും പോലീസ് അനുവദിച്ചില്ല .


ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ അദ്ദേഹം ഉയർത്തിയ ആവശ്യങ്ങളിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്ന് മറുപടിയുമുണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രമുഖർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്.