28.3 C
Kollam
Tuesday 18th August, 2026 | 11:35:10 AM
Home News Kerala പൊലീസുകാരന്റെ കയ്യില്‍ നിന്നും തോക്ക് മോഷ്ടിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

പൊലീസുകാരന്റെ കയ്യില്‍ നിന്നും തോക്ക് മോഷ്ടിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: പൊലീസുകാരന്റെ കയ്യില്‍ നിന്നും തോക്ക് മോഷ്ടിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു.
2022 ജൂണില്‍ ആലപ്പുഴ ഏആര്‍ ക്യാമ്പില്‍ നിന്നും പ്രതിക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് പോയ പൊലീസുകാരന്റെ ബെല്‍റ്റിന്റെ പൗച്ചില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റല്‍ ആലപ്പുഴ റബ്ബര്‍ ഫാക്ടറി ജംഗ്ഷനില്‍ എത്തിയ സമയം ബസില്‍ വച്ച് പ്രതികളായ യദു കൃഷ്ണനും,സന്ധ്യയും മോഷടിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതി ജഡ്ജി രേഷ്മ ആര്‍ എസ് ഒന്നാം പ്രതി യദു കൃഷ്ണനെയും, മൂന്നാം പ്രതി സന്ധ്യയെയും വെറുതെ വിട്ട് ഉത്തരവായി. കേസില്‍ രണ്ടാം പ്രതി നാളിതുവരെ വിചാരണ നേരിട്ടിട്ടില്ല. കേസിൽ ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. വി ദീപക്, അഡ്വ. റമീസ് രാജ, അഡ്വ. ഹൃദ്യ ആർ നായർ എന്നിവരും മൂന്നാം പ്രതിക്കായി ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ സുധീഷ് റ്റി റ്റി, അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസിൽ അഡ്വ ശ്രീവിദ്യ. എസ് എന്നിവരും ഹാജരായി.